കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന് വിവാഹക്ഷണക്കത്ത് പുറത്ത്
Wednesday, December 4, 2024 1:30 PM IST
നടി കീർത്തി സുരേഷിന്റെയും ബിസിനസുകാരൻ ആന്റണി തട്ടിലിന്റെയും വിവാഹം ഡിസംബർ 12ന് ഗോവയിൽ വച്ച് നടക്കും. ഇരുവരുടെയും വിവാഹക്ഷണക്കത്ത് പുറത്തുവന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.
രണ്ട് ചടങ്ങുകളിലായിട്ടാകും വിവാഹം നടക്കുന്നത്.12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. വിവാഹം സ്വകാര്യ ചടങ്ങ് ആയാകും നടത്തുകയെന്നും ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.
എൻജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസിന്റെ ഉടമ കൂടിയാണ്.
വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന് സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിർമാതാവ് സുരേഷ് കുമാറിന്റെ മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു.