ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ഹൊ​റ​ര്‍ ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​കു​ന്നു. ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്രം ത​ന്നെ​യാ​ണ് ഇ​തെ​ന്നാ​ണ് സൂ​ച​ന.

രാ​ഹു​ല്‍ സ​ദാ​ശി​വ​നും വൈ ​നോ​ട്ട് ഫി​ലിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്രോ​ജ​ക്ടി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ട​ൻ ഉ​ണ്ടാ​കും. 2025 ജ​നു​വ​രി​യി​ലോ ഫെ​ബ്രു​വ​രി​യി​ലോ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. 40 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ആ​ണ് നി​ല​വി​ല്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

റെ​ഡ് റെ​യി​ന്‍ എ​ന്ന ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം രാ​ഹു​ല്‍ ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് ‘ഭൂ​ത​കാ​ലം’. ഷെ​യ്ന്‍ നി​ഗ​വും രേ​വ​തി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ചി​ത്രം നേ​രി​ട്ട് ഒ​ടി​ടി റി​ലീ​സി​നെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഭ്ര​മ​യു​ഗ​വും വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് തീ​മി​ലെ​ത്തി​യ ചി​ത്രം 50 കോ​ടി ക്ല​ബ്ബി​ല്‍ ക​യ​റി​യി​രു​ന്നു.