ഗോപി സുന്ദറിന്റെ നെഞ്ചോടു ചേർന്ന് മയോനി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Wednesday, December 4, 2024 11:06 AM IST
സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം മയോനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്ന് കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് മയോനി പങ്കുവച്ചിരിക്കുന്നത്.
‘ഒന്നിച്ച് കൂടുതൽ സന്തോഷം’ എന്ന അടിക്കുറിപ്പോടെ മയോനിയാണ് മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ചുരുങ്ങിയ സമയത്തിനകം ചിത്രങ്ങൾ ശ്രദ്ധേയമായി. കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ്.
വൈറ്റ് ക്രോഷേ ടോപ്പ് ആണ് മയോനി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് ഷർട്ട് ആണ് ഗോപി സുന്ദറിന്റെ വേഷം.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ പരന്നത്. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ.