എ​മ്പു​രാ​ൻ സി​നി​മ​യു​ടെ ക​ഥ പൂ​ർ​ണ​മാ​യി അ​റി​യാ​വു​ന്ന​ത് ആ​കെ നാ​ലു​പേ​ർ​ക്ക് മാ​ത്ര​മാ​ണെ​ന്ന് ന​ട​ൻ ന​ന്ദു. മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, മു​ര​ളി ഗോ​പി, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നീ നാ​ലു​പേ​ർ​ക്കാ​ണ് എ​മ്പു​രാ​ന്‍റെ ക​ഥ അ​റി​യാ​വു​ന്ന​തെ​ന്നും സി​നി​മ​യി​ലെ വി​ല്ല​ൻ ആ​രാ​ണെ​ന്നു പോ​ലും ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ന്ദു പ​റ​യു​ന്നു. ഒ​രു എ​ഫ്എ​മ്മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘സ​ത്യം പ​റ​ഞ്ഞാ​ല്‍ എ​മ്പു​രാ​നി​ല്‍ വി​ല്ല​ന്‍ ആ​രാ​ണെ​ന്ന് എ​നി​ക്കും അ​റി​യി​ല്ല. ഇ​ത് എ​ഴു​തി​യ മു​ര​ളി ഗോ​പി, സം​വി​ധാ​യ​ക​ന്‍ പൃ​ഥ്വി​രാ​ജ്, നി​ർ​മി​ക്കു​ന്ന ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ഇ​തി​ലെ നാ​യ​ക​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ഇ​വ​ര്‍ നാ​ല് പേ​ര്‍​ക്കേ ഇ​തി​ന്‍റെ ക​ഥ എ​ന്തെ​ന്ന് അ​റി​യു​ക​യു​ള്ളൂ.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​റൊ​രു മു​ഖം കൂ​ടെ ഉ​ണ്ട​ല്ലോ. ഇ​തി​ലും ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ര​ണ്ട് ട്രാ​ക്കു​ക​ളു​മു​ണ്ട്. ഇ​തി​ല്‍ ഏ​ത് ട്രാ​ക്കാ, എ​ങ്ങ​നെ​യാ പോ​കു​ന്ന​തെ​ന്ന് കാ​ട് ക​യ​റി ചി​ന്തി​ക്കേ​ണ്ട കാ​ര്യം ഇ​ല്ല. ന​മു​ക്ക് ത​ന്ന​ത് അ​ഭി​ന​യി​ച്ച് പോ​കു​ക എ​ന്ന​തേ​യു​ള്ളൂ. ഇ​നി അ​ഥ​വാ സി​നി​മ​യു​ടെ ക​ഥ പ​റ​യാം എ​ന്ന് രാ​ജു പ​റ​ഞ്ഞാ​ലും എ​നി​ക്ക് അ​റി​യേ​ണ്ട എ​ന്നേ ഞാ​ന്‍ പ​റ​യൂ.

ഇ​ത് തി​യ​റ്റ​റി​ല്‍ കാ​ണു​മ്പോ​ള്‍ ഉ​ള്ള ഒ​രു സു​ഖം ഇ​ല്ലേ, അ​ത് ഫീ​ല്‍ ചെ​യ്താ​ല്‍ മ​തി. ക​ഥ അ​റി​ഞ്ഞാ​ല്‍ ആ ​ഫീ​ല്‍ പോ​യി​ല്ലേ? ഈ ​സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​യ​റ്റ​റി​ല്‍ കാ​ണു​മ്പോ​ള്‍ ഉ​ള്ള എ​ക്‌​സ്പീ​രി​യ​ന്‍​സ് ആ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.’’​ന​ന്ദു​വി​ന്‍റെ വാ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​മ്പു​രാ​ന്‍റെ ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​ത്. മാ​ർ​ച്ച് 27നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ക. 2023 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഡ​ൽ​ഹി​യി​ൽ ആ​ണ് എ​മ്പു​രാ​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

ഷിം​ല, ല​ഡാ​ക്ക്, യു​എ​സ്എ, ല​ണ്ട​ൻ, ഗു​ജ​റാ​ത്ത്‌, ദു​ബാ​യ്, റാ​സ​ൽ​ഖൈ​മ, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, വ​ണ്ടി​പ്പെ​രി​യാ​ർ, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ച​ത്.