അ​ജി​ത്ത് കു​മാ​ർ നാ​യ​ക​നാ​കു​ന്ന വി​ടാ​മു​യ​ർ​ച്ചി എ​ന്ന സി​നി​മ​യ്ക്കെ​തി​രെ കോ​പ്പി​റൈ​റ്റ് ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ഹോ​ളി​വു​ഡ് നി​ർ​മാ​താ​ക്ക​ൾ. വി​ടാ​മു​യ​ർ​ച്ചി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്‌​ഷ​നെ​തി​രെ പ്ര​മു​ഖ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ പാ​രാ​മൗ​ണ്ട് പി​ക്ചേ​ഴ്സാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150 കോ​ടി​യു​ടെ നോ​ട്ടി​സാ​ണ് അ​യ​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ലും ട്വി​റ്റ​റി​ലു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്. എ​ന്നാ​ൽ ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ​യോ വി​ടാ​മു​യ​ർ​ച്ചി ടീ​മി​ന്‍റെ​യോ ഭാ​ഗ​ത്തു നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

1997ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹോ​ളി​വു​ഡ് ചി​ത്രം ബ്രേ​ക്ഡൗ​ണി​ന്‍റെ റീ​മേ​ക്ക് ആ​ണ് വി​ടാ​മു​യ​ർ​ച്ചി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. സി​നി​മ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ടീ​സ​റി​ലും ക​ഥ​യു​മാ​യു​ള്ള സാ​ദൃ​ശ്യം പ്ര​ക​ട​മാ​ണ്. എ​ന്നാ​ൽ ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ​യോ വി​ടാ​മു​യ​ർ​ച്ചി ടീ​മി​ന്‍റെ​യോ ഭാ​ഗ​ത്തു നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

ഒ​രു ദൂ​ര യാ​ത്ര പോ​കു​ന്ന​തി​നി​ടെ ദ​മ്പ​തി​ക​ളു​ടെ കാ​ർ കേ​ടാ​കു​ന്നു. തു​ട​ർ​ന്ന് ഒ​രു ട്ര​ക്ക് ഡ്രൈ​വ​ർ അ​വ​രെ സ​ഹാ​യി​ക്കാ​നെ​ത്തു​ന്നു. അ​ടു​ത്തൊ​രു ഫോ​ൺ​ബൂ​ത്തു​ണ്ടെ​ന്നും അ​വി​ടെ എ​ത്തി​യാ​ൽ സ​ഹാ​യം ല​ഭി​ക്കും എ​ന്ന ട്ര​ക്ക് ഡ്രൈ​വ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് യു​വ​തി ട്ര​ക്കി​ൽ ക​യ​റി ഡ്രൈ​വ​ർ​ക്കൊ​പ്പം യാ​ത്ര​യാ​കു​ന്നു. പി​ന്നീ​ട് ആ ​ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

വി​ടാ​മു​യ​ർ​ച്ചി​യു​ടെ ക​ഥ​യും ഇ​തി​നു സ​മാ​ന​മാ​ണ്. അ​സ​ർ​ബൈ​യ്ജാ​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഭാ​ര്യ​യെ കാ​ണാ​താ​കു​ക​യും തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്ന​തു​മാ​ണ് ക​ഥ. അ​ജി​ത്തും തൃ​ഷ​യു​മാ​ണ് ദ​മ്പ​തി​ക​ളാ​യെ​ത്തു​ന്ന​ത്. അ​ർ​ജു​നും റെ​ജീ​ന ക​സാ​ന്ദ്ര​യും നെ​ഗ​റ്റി​വ് വേ​ഷ​ത്തി​ലെ​ത്തു​ന്നു.

മ​ഗി​ഴ് തി​രു​മേ​നി​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഓം ​പ്ര​കാ​ശ്, നി​ര​വ് ഷാ ​എ​ന്നി​വ​രാ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം അ​നി​രു​ദ്ധ്. പൊ​ങ്ക​ൽ റി​ലീ​സ് ആ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.