സീ​രി​യ​ലി​നെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ എ​ന്നു പ​രാ​മ​ർ​ശി​ച്ച് പ്രേം​കു​മാ​ർ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​നെ​തി​രെ തു​റ​ന്ന ക​ത്തു​മാ​യി സീ​രി​യ​ൽ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​നാ​യ ആ​ത്മ.

സീ​രി​യ​ൽ രം​ഗ​ത്ത് കു​റ​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന് മാ​തൃ​കാ​പ​ര​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രു സ്ഥാ​ന​ത്താ​ണ് പ്രേം​കു​മാ​ർ ഇ​പ്പോ​ൾ ഇ​രി​ക്കു​ന്ന​തെ​ന്നും സീ​രി​യ​ലു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ശ്ര​ദ്ധ പ​തി​പ്പി​ക്കാ​തെ വെ​റും കൈ​യ​ടി​ക്കു വേ​ണ്ടി മാ​ത്രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ഈ ​നി​ല​പാ​ടി​നെ ആ​ത്മ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം

‘‘ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ, പ്രേം​കു​മാ​റി​ന് ഒ​രു തു​റ​ന്ന ക​ത്ത്...

സീ​രി​യ​ൽ സി​നി​മ ന​ട​നും, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ ഒ​രി​ക്ക​ൽ ത​ന്‍റെ ജീ​വി​തോ​പാ​ധി ആ​ക്കി​യി​രു​ന്ന മ​ല​യാ​ള സീ​രി​യ​ലു​ക​ൾ, എ​ൻ​ഡോ​സ​ൽ​ഫാ​നേ​ക്കാ​ൾ വി​ഷ​ലി​പ്ത​മാ​ണ് എ​ന്ന താ​ങ്ക​ളു​ടെ പ്ര​സ്താ​വ​ന​യി​ൽ, ആ​ത്മ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു.

ഇ​നി എ​ന്തെ​ങ്കി​ലും കു​റ​വു​ക​ൾ സീ​രി​യ​ൽ രം​ഗ​ത്ത് ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ, അ​തി​ന് മാ​തൃ​കാ​പ​ര​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രു സ്ഥാ​ന​ത്താ​ണ് പ്രേം​കു​മാ​ർ ഇ​പ്പോ​ൾ ഇ​രി​ക്കു​ന്ന​ത്.

സീ​രി​യ​ലു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ശ്ര​ദ്ധ പ​തി​പ്പി​ക്കാ​തെ, വെ​റും കൈ​യ​ടി​ക്കു വേ​ണ്ടി മാ​ത്രം, മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ താ​ങ്ക​ളു​ടെ നി​ല​പാ​ടി​നെ ആ​ത്മ അ​പ​ല​പി​ക്കു​ന്നു....

സീ​രി​യ​ലി​ന്‍റെ നി​ർ​മി​തി, ക​ഥ, ക​ഥ പ​റ​യു​ന്ന രീ​തി, ക​ഥ​യി​ൽ താ​ങ്ക​ൾ ക​ണ്ടെ​ത്തി​യ സാ​മൂ​ഹ്യ​വി​പ​ത്തു​ക​ൾ, ദു​സൂ​ച​ന​ക​ൾ, വി​ഷ​ലി​പ്ത​ത​ക​ൾ ഇ​വ​യി​ൽ ഒ​ന്നി​ലും ഇ​ട​പെ​ടാ​നോ അ​ഭി​പ്രാ​യം പ​റ​യു​വാ​നോ ഉ​ദ്ദേ​ശി​ക്ക​പ്പെ​ട്ട​വ​രോ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രോ അ​ല്ല അ​ഭി​നേ​താ​ക്ക​ൾ എ​ന്ന്, ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ താ​ങ്ക​ൾ​ക്കും വ്യ​ക്ത​മാ​യി അ​റി​വു​ള്ള​താ​ണ​ല്ലോ.

ത​ന്മൂ​ലം, താ​ങ്ക​ൾ പ​രാ​മ​ർ​ശി​ക്കു​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​നി​സം പ്ര​സ്താ​വ​ന​യു​ടെ പി​ന്നാ​ലെ ന​ടീ​ന​ട​ന്മാ​ർ​ക്ക് ത​ത്ര​പ്പെ​ട്ട് പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. എ​ങ്കി​ലും, ത​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടാ​ൽ നി​ശ​ബ്ദ​രാ​യി​രി​ക്കാ​നും നി​ർ​വാ​ഹ​മി​ല്ല.

സീ​രി​യ​ലി​ന്‍റെ ഉ​ള്ള​ട​ക്കം, ക​ഥ പ​റ​ഞ്ഞു പോ​കേ​ണ്ട രീ​തി, പ്ര​ധാ​ന ടെ​ക്നീ​ഷ്യ​ൻ​സ്, അ​ഭി​നേ​താ​ക്ക​ൾ, അ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണം തു​ട​ങ്ങി സീ​രി​യ​ലു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ട്ട സ​മ​സ്ത കാ​ര്യ​ങ്ങ​ളും വി​നോ​ദ ചാ​ന​ലു​ക​ൾ ആ​ണ് നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്.

ആ​യ​തി​നാ​ൽ താ​ങ്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന ല​ക്ഷ്യം വെ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ വി​നോ​ദ ചാ​ന​ലു​ക​ളെ​യാ​ണ്. മാ​ത്ര​വു​മ​ല്ല, മ​ല​യാ​ള സീ​രി​യ​ലു​ക​ളി​ൽ 90 ശ​ത​മാ​ന​വും മ​റ്റ് ഭാ​ഷ​ക​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന പ​ര​മ്പ​ര​ക​ളു​ടെ മൊ​ഴി​മാ​റ്റം (റീ​മേ​ക്ക്) ആ​ണ്.

അ​പ്പോ​ൾ താ​ങ്ക​ൾ പ​റ​യു​ന്ന ഈ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ, ഇ​ന്ത്യ മൊ​ത്തം വി​ത​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണ്. അ​വി​ടെ ഒ​ന്നും സീ​രി​യ​ലു​ക​ൾ വി​ഷ​മാ​ണെ​ന്ന് ആ​രും ഇ​തു​വ​രെ പ​റ​ഞ്ഞു കേ​ട്ടി​ട്ടു​മി​ല്ല..!

സെ​ൻ​സ​ർ​ഷി​പ്പി​ന് വി​ധേ​യ​മാ​കാ​തെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന അ​വ​രു​ടെ Original Content സി​നി​മ​ക​ൾ, വെ​ബ് സീ​രീ​സു​ക​ൾ, യു​ട്യൂ​ബി​ലെ വി​വി​ധ​ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ, റീ​ലു​ക​ൾ ച​മ​യ്ക്കു​ന്ന വൈ​കൃ​ത്യ​ങ്ങ​ൾ, സ്റ്റേ​ജ് ഷോ​ക​ളി​ൽ ന​ട​ക്കു​ന്ന ബോ​ഡി ഷേ​മിം​ഗു​ക​ൾ, വ​ർ​ണ വ​ർ​ഗ അ​ധി​ക്ഷേ​പ​ങ്ങ​ൾ അ​വ​ഹേ​ള​ന​ങ്ങ​ൾ ഇ​തൊ​ക്കെ താ​ങ്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലേ?

എ​ങ്കി​ൽ അ​വി​ടെ​യൊ​ന്നും ഇ​ല്ലാ​ത്ത എ​ൻ​ഡോ​സ​ൾ​ഫാ​നി​സം ചി​ല സീ​രി​യ​ലു​ക​ളി​ൽ ഉ​ണ്ട് എ​ന്ന് പ​റ​യു​മ്പോ​ൾ, അ​ത് ഏ​ത് ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഏ​ത് സീ​രി​യ​ലി​ൽ ആ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട ധാ​ർ​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്വം താ​ങ്ക​ളി​ൽ നി​ക്ഷി​പ്ത​മാ​ണ്.

ഒ​രു പ്ര​ഭാ​ഷ​ക​നും ചി​ന്ത​ക​നും കൂ​ടി​യാ​യ താ​ങ്ക​ളു​ടെ പ്ര​സ്താ​വ​ന​യി​ലെ ചി​ല സീ​രി​യ​ലു​ക​ളി​ൽ എ​ന്ന​തി​ൽ ഒ​രു വ്യ​ക്ത​ത വ​രു​ത്തു​ന്ന​തോ​ടു​കൂ​ടി എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ്ര​സ്താ​വ​ന​യി​ലെ നെ​ല്ലും പ​തി​രും തി​രി​ച്ച​റി​യാ​ൻ പ​റ്റും.

സി​നി​മ​യു​ടെ​യും ടെ​ലി​വി​ഷ​ന്‍റെ​യും ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഉ​ന്ന​ത പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന താ​ങ്ക​ൾ, ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​ൽ സീ​രി​യ​ലു​ക​ളു​ടെ ഉ​ള്ള​ട​ക്കം ന​ന്നാ​ക്കാ​നോ, മ​റ്റ് ഏ​തെ​ങ്കി​ലും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യോ ഒ​രു മീ​റ്റിം​ഗ് പോ​ലും സം​ഘ​ടി​പ്പി​ച്ച​താ​യി ആ​ർ​ക്കും അ​റി​യി​ല്ല.

വി​ല​കു​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ​ക്ക് പ​ക​രം, ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​നി​യെ​ങ്കി​ലും താ​ങ്ക​ളി​ൽ നി​ന്നും ഉ​ണ്ടാ​കു​മെ​ന്നു ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു.

കു​ടും​ബ​ത്തി​ലെ പ്രാ​യ​മാ​യ ന​ല്ലൊ​രു ശ​ത​മാ​നം സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും, ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു വി​നോ​ദോ​പാ​ധി ആ​ണ് സീ​രി​യ​ൽ എ​ന്ന സ​ത്യം ദ​യ​വു​ചെ​യ്ത് മ​റ​ക്ക​രു​ത്. അ​വ​ര​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന സീ​രി​യ​ലു​ക​ൾ മാ​ത്രം കാ​ണു​വാ​നും. ഒ​ന്നും കാ​ണാ​തി​രി​ക്കു​വാ​നും ഉ​ള്ള സ്വാ​ത​ന്ത്ര്യം വി​ര​ൽ​ത്തു​മ്പി​ൽ റി​മോ​ട്ട് ക​ൺ​ട്രോ​ൾ മു​ഖേ​ന എ​ല്ലാ​വ​ർ​ക്കും ഉ​ണ്ട​ല്ലോ?

ഒ​രു സീ​രി​യ​ലി​ൽ 60 ഓ​ളം ആ​ളു​ക​ൾ (അ​ഭി​നേ​താ​ക്ക​ൾ, ടെ​ക്നീ​ഷ്യ​ൻ​സ്, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നീ​ഷ്യ​ൻ​സ്, സ​പ്പോ​ർ​ട്ട് സ​ർ​വീ​സ് മേ​ഖ​ല, ഡ്രൈ​വേ​ഴ്സ്, മാ​നേ​ജ്മെ​ൻ​റ് സ്റ്റാ​ഫ് ...) വീ​തം പ​ങ്കെ​ടു​ക്കു​ന്ന 40 ഓ​ളം സീ​രി​യ​ലു​ക​ളി​ലൂ​ടെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗ​മാ​ണ് മ​ല​യാ​ള സീ​രി​യ​ൽ മേ​ഖ​ല.

പെ​ൻ​ഷ​ൻ, പ്രോ​ഡ​ന്‍റ് ഫ​ണ്ട്, ഇ​ൻ​ഷ്വ​റ​ൻ​സ്, ഗ്രാ​റ്റി​വി​റ്റി, ബോ​ണ​സ് തു​ട​ങ്ങി ഒ​രു ലൈ​ഫ് സെ​ക്യൂ​രി​റ്റി​യും, തൊ​ഴി​ലു​റ​പ്പും ഇ​ല്ലാ​ത്ത സീ​രി​യ​ൽ മേ​ഖ​ല​യി​ലെ ഒ​രു​പ​റ്റം സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​ന്റെ മു​ക​ളി​ലാ​ണ് താ​ങ്ക​ൾ ഇ​പ്പോ​ൾ 'എ​ൻ​ഡോ​സ​ൾ​ഫാ​ൻ' വി​ത​റി​യി​രി​ക്കു​ന്ന​ത്..!

"ആ​ത്മ" യി​ലെ ഒ​രു മു​തി​ർ​ന്ന അം​ഗം കൂ​ടി​യാ​യ താ​ങ്ക​ൾ, മു​ൻ​പ് ഒ​രു അ​വ​സ​ര​ത്തി​ൽ, ഇ​തേ പ്ര​സ്താ​വ​ന ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ആ​ത്മ പ്ര​സി​ഡ​ണ്ട് കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ച ജ​ന​റ​ൽ​ബോ​ഡി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്ന ആ​ത്മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ മു​ൻ​പി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ കാ​ര്യം മ​റ​ന്നു​പോ​യി​ട്ടി​ല്ല എ​ന്ന് ക​രു​തു​ന്നു.

പ്രേ​കു​മാ​ർ, താ​ങ്ക​ളു​ടെ വി​മ​ർ​ശ​നം ആ​ത്മാ​ർ​ഥ​മാ​യി​ട്ടു​ള്ള​താ​ണെ​ങ്കി​ൽ, സീ​രി​യ​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന എ​ല്ലാ ചാ​ന​ലു​ക​ളെ​യും, മ​റ്റു ടെ​ലി​വി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും ഔ​ദ്യോ​ഗി​ക​മാ​യി വി​ളി​ച്ചു വ​രു​ത്തി, ക​ഥ​ക​ളി​ലെ "എ​ൻ​ഡോ​സ​ൾ​ഫാ​നി​സം" ഒ​ഴി​വാ​ക്കി, സം​ശു​ദ്ധ​മാ​യ പ​ര​മ്പ​ര​ക​ൾ പ്രേ​ക്ഷ​ക​ർ​ക്കു ന​ൽ​കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ഉ​ട​ന​ടി താ​ങ്ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

ആ​ത്മ അം​ഗ​ങ്ങ​ളു​ടെ വി​കാ​രം താ​ങ്ക​ളെ അ​റി​യി​ക്കു​ക എ​ന്ന പ്ര​സി​ഡ​ന്‍റ് കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​തു​റ​ന്ന ക​ത്ത്.

ആ​ത്മ​ക്കു​വേ​ണ്ടി

ജ​ന​റ​ൽ സെ​ക്ര​ട്ട​റി,

ദി​നേ​ശ് പ​ണി​ക്ക​ർ