അ​ർ​ജു​ൻ അ​ശോ​ക​ൻ, ബാ​ലു വ​ർ​ഗീ​സ്, അ​ന​ശ്വ​ര രാ​ജ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് മ​ധു സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്ന് സ്വ​ന്തം പു​ണ്യാ​ള​ൻ എ​ന്ന ചി​ത്രം 2025 ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്യും.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​പ്‌​ഡേ​റ്റി​നൊ​പ്പം ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. ട്രൂ​ത്ത് സീ​ക്കേ​ഴ്സ് പ്രൊ​ഡ​ക്ഷ​ൻ​സ് ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ലി​ഗോ ജോ​ൺ ആ​ണ് എ​ന്ന് സ്വ​ന്തം പു​ണ്യാ​ള​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ആ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ​യും ക​ഴി​വ് തെ​ളി​യി​ച്ച മ​ഹേ​ഷ് മ​ധു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത ഗെ​റ്റ​പ്പി​ലാ​ണ് അ​ർ​ജു​ൻ അ​ശോ​ക​നും ബാ​ലു​വും അ​ന​ശ്വ​രാ രാ​ജ​നും ഒ​രു​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യ​ത് സാം​ജി എം. ​ആ​ന്‍റ​ണി. പു​ണ്യാ​ള​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ത​ന്നെ പ്രേ​ക്ഷ​ക​രി​ൽ ഉ​ദ്വേ​ഗ​വും ആ​കാം​ഷ​യും ഉ​ണ​ർ​ത്തി​യി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ളി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി തി​ള​ങ്ങി​യ അ​ന​ശ്വ​രാ രാ​ജ​നും അ​ർ​ജു​ൻ അ​ശോ​ക​നും ബാ​ലു​വും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് എ​ന്ന് സ്വ​ന്തം പു​ണ്യാ​ള​ൻ. ര​ൺ​ജി പ​ണി​ക്ക​ർ, ബൈ​ജു, അ​ൽ​ത്താ​ഫ്, അ​ഷ്‌​റ​ഫ്, മീ​നാ രാ​ജ് പ​ള്ളു​രു​ത്തി, വി​നീ​ത് വി​ശ്വം, സി​നോ​ജ് വ​ർ​ഗീ​സ്, സു​ർ​ജി​ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

സാം ​സി.​എ​സ്. ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. എ​ക്സി​കു​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ : ജോ​ഷി തോ​മ​സ് പ​ള്ളി​ക്ക​ൽ, ഛായാ​ഗ്ര​ഹ​ണം : റെ​ണ​ദീ​വ്, എ​ഡി​റ്റ​ർ : സോ​ബി​ൻ സോ​മ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : സു​രേ​ഷ് മി​ത്രാ​ക​രി, പ്രൊ​ഡ​ക്ഷ​ൻ അ​സോ​സി​യേ​റ്റ് : ജു​ബി​ൻ അ​ല​ക്‌​സാ​ണ്ട​ർ, സെ​ബി​ൻ ജ​ര​കാ​ട​ൻ, മാ​ത്യൂ​സ് പി. ​ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: അ​നീ​സ് നാ​ടോ​ടി, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സു​നി​ൽ കാ​ര്യാ​ട്ടു​ക​ര, വ​സ്ത്രാ​ല​ങ്കാ​രം : ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ : അ​പ്പു മാ​രാ​യി, സൗ​ണ്ട് ഡി​സൈ​ൻ : അ​രു​ൺ എ​സ് മ​ണി.