ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ക്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ വീ​ഡി​യോ സോം​ഗ് പു​റ​ത്തു​വി​ട്ടു.

ഉ​ണ്ണി മു​കു​ന്ദ​ൻ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം​ആ​ക്ഷ​ൻ ഹീ​റോ ആ​യി എ​ത്തു​ന്ന ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്ക പ്പെ​ട്ടി​രി​ക്കു​ന്നു.​ഡി​സം​ബ​ർ ഇ​രു​പ​തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണി​പ്പോ​ൾ ഈ ​പ്രൊ​മോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.



മാ​ർ​പ്പാ​പ്പാ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം വി​നാ​യ​ക് ശ​ശി​കു​മാ​ർ ര​ചി​ച്ച് സ​യീ​ദ് അ​ബ്ബാ​സ് ഈ​ണ​മി​ട്ട​താ​ണ്. ബേ​ബി ജീ​നാ​ണ് ഈ ​ഗാ​ന​മാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. റാ​പ്സോം​ഗി​ന്‍റെ ടോ​ണി​ൽ എ​ത്തു​ന്ന ഈ ​ഗാ​നം ശ​ബ്ദ​വ്യ​ത്യാ​സ​ത്തി​ലും, ഈ​ണ​ത്തി​ലു​മെ​ല്ലാം ഏ​റെ വ്യ​ത്യ​സ്ഥ​ത പു​ല​ർ​ത്തു​ന്നു.

പു​തി​യ ത​ല​മു​റ​യു​ടെ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ഗാ​നം ഏ​റെ ആ​സ്വാ​ദ​ക​ര​മാ​യി​രി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വ​ലി​യ മു​ത​ൽ​മു​ട​ക്കി​ൽ പാ​ൻ ഇ​ൻ​ഡ്യ​ൻ ചി​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം താ​ര​സ​മ്പ​ന്ന​മാ​ണ്.

ഇ​ൻ​ഡ്യ​ൻ സ്ക്രീ​നി​ലെ മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ്ര​സൂ​റി​ന്‍റെ സം​ഗീ​ത​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രാ​ക​ർ​ഷ​ണം. എ​ട്ട് ആ​ക്ഷ​നു​ക​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ട്ട് ആ​ക്ഷ​നു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മി​ക​ച്ച ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​റാ​യ ക​ലൈ​കിം​ഗ്സ്റ്റ​നാ​ണ്.

ഛായാ​ഗ്ര​ഹ​ണം - ച​ന്ദ്രു സെ​ൽ​വ​രാ​ജ്. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്. ക​ലാ​സം​വി​ധാ​നം - സു​നി​ൽ ദാ​സ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - ബി​നു മ​ണ​മ്പൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ശ്രീ​നാ​ഥ്