"മാളികപ്പുറം' താരം ദേവനന്ദയുടെ കാൽതൊട്ട് വണങ്ങി വയോധികൻ; കണ്ടിട്ട് തൊലിയുരിയുന്നുവെന്ന് വിമർശനങ്ങൾ
Monday, December 2, 2024 9:12 AM IST
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയുടെ കാൽതൊട്ടു വണങ്ങുന്ന വയോധികന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാന്‍ ദേവനന്ദ എത്തിയപ്പോളാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരാൾ വരുന്നതും കാലിൽ തൊട്ടു വന്ദിക്കുന്നതും.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനാൽ നിരവധി പേരാണ് ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്.
എന്നാൽ സിനിമാ താരമായതുകൊണ്ടല്ല, ആ കുട്ടിയെ മാളികപ്പുറമായി സങ്കൽപ്പിച്ചാണു കാൽ തൊട്ടു വന്ദിച്ചത് എന്ന് വയോധികൻ പറഞ്ഞു.
സിനിമയും ജീവിതവും തിരിച്ചറിയാനാകാത്ത മനുഷ്യരാണ് സാക്ഷരകേരളത്തിൽ ഇപ്പോൾ ഉള്ളത്. അതിൽ വിഷമമുണ്ട്, ഇതെന്തു മണ്ടത്തരം തുടങ്ങി വിമർശന കമന്റുകൾ വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്.