ഗോട്ടിലെ അഭിനയത്തിന് പ്രതിഫലം വാങ്ങിയില്ല, ശിവകാര്ത്തികേയന് ആഡംബര വാച്ച് നൽകി വിജയ്; വീഡിയോ
Monday, October 7, 2024 1:21 PM IST
ഗോട്ട്സി നിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കൈയടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്. സിനിമയിൽ പ്രതിഫലം മേടിക്കാതെയാണ് ശിവകാർത്തികേയൻ അഭിനയിച്ചത്.
ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് നടന് സമ്മാനിക്കുകയായിരുന്നു. ശിവകാർത്തികേയന്റെ കൈയിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയിയുടെ വീഡിയോ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ അവസാന ഭാഗത്തിൽ വിജയ് തന്റെ കൈയിലുള്ള തോക്ക് ശിവകാർത്തികേയന് നൽകുന്നതായാണ് കാണിക്കുന്നത്. അതോടെ തമിഴിലെ അടുത്ത ദളപതി ശിവകാർത്തികേയൻ ആകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവകാർത്തികേയൻ തന്നെ ഇത് തള്ളിയിരുന്നു.