സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; റിമ കല്ലിങ്കല്‍ പരാതി നല്കി
Friday, September 20, 2024 4:27 PM IST
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി നടി റിമ കല്ലിങ്കല്‍. കൊച്ചി ഡിസിപിക്കാണ് റിമ പരാതി നല്‍കിയത്.
അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടി ഡിസിപിക്ക് പരാതി നല്‍കിയത്. ഇ മെയില്‍ മുഖാന്തരമാണ് പരാതി.
സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു. പരാതി എറണാകുളം എസിപി അന്വേഷിക്കും. റിമയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.