ശാന്തമായ ഒരു ജൻമദിനം കൂടി; ചിത്രങ്ങളുമായി കാവ്യ മാധവൻ
Friday, September 20, 2024 10:23 AM IST
ജന്മദിനാശംസകൾ നേർന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി കാവ്യ മാധവൻ. വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി. ചിത്രങ്ങൾക്കൊപ്പം കാവ്യ കുറിച്ചു.
ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ'ലക്ഷ്യ'യുടെ ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്.
2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്.