ഇ​ന്നു സി​നി​മ​യ്ക്ക് പോ​കാ​ൻ പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ടോ? വെ​റും 99 രൂ​പ മു​ട​ക്കി​യാ​ൽ മ​തി
Friday, September 20, 2024 9:54 AM IST
ദേ​ശീ​യ സി​നി​മാ ദി​ന​ത്തി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് 99 രൂ​പ​യ്ക്ക് സി​നി​മ കാ​ണാം. മ​ൾ​ട്ടി പ്ലെ​ക്സ് ആ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യാ​ണ് ദേ​ശീ​യ സി​നി​മ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 20നാ​ണ് പ്ര​ത്യേ​ക ഓ​ഫ​റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള നാ​ലാ​യി​ര​ത്തി​ലേ​റെ സ്ക്രീ​നു​ക​ളി​ൽ ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​കും. കേ​ര​ള​ത്തി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

സെ​പ്റ്റം​ബ​ർ 20ന് ​ഏ​ത് സ​മ​യ​ത്തും ഓ​ഫ​ര്‍ ല​ഭി​ക്കും. ബു​ക്കിം​ഗ് ആ​പ്പു​ക​ളി​ല്‍ 99 രൂ​പ​യ്‌​ക്ക് പു​റ​മേ അ​ധി​ക ബു​ക്കിം​ഗ് ചാ​ര്‍​ജ് ഉ​ണ്ടാ​യി​രി​ക്കും. തി​യ​റ്റ​റു​ക​ളി​ലെ കൗ​ണ്ട​റു​ക​ളി​ല്‍ 99 രൂ​പ​യ്‌​ക്ക് ടി​ക്ക​റ്റ് എ​ടു​ക്കാം.

മ​ള്‍​ട്ടി​പ്ലെ​ക്‌​സ് അ​സോ​സി​യേ​ഷ​ന് ക​ഴി​ലു​ള്ള പി​വി​ആ​ര്‍ ഐ​നോ​ക്‌​സ്, സി​നി​പോ​ളി​സ്, മി​റാ​ഷ്, വേ​വ്, എം2​കെ, ഡി​ലൈ​റ്റ്, ഏ​ഷ്യ​ന്‍, മു​ക്ത എ 2, ​മൂ​വി ടൈം ​തു​ട​ങ്ങി​യ മ​ള്‍​ട്ടി​പ്ലെ​ക്‌​സ് ശൃം​ഖ​ല​ക​ളി​ലാ​ണ് ഓ​ഫ​ര്‍ ല​ഭ്യ​മാ​വു​ക.

ബു​ക്ക്‌​മൈ​ഷോ, പേ​ടി​എം തു​ട​ങ്ങി​യ സി​നി​മ ബു​ക്കിം​ഗ് ആ​പ്പു​ക​ളി​ല്‍ ഓ​ഫ​ര്‍ തു​ക​യ്‌​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ത്രി​ഡി സി​നി​മ​ക​ൾ, ഐ​മാ​ക്‌​സ്, 4 ഡി​എ​ക്‌​സ്, റി​ക്ലൈ​ന​ര്‍ തു​ട​ങ്ങി​യ പ്രീ​മി​യം വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഓ​ഫ​ര്‍ ല​ഭ്യ​മ​ല്ല.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ ച​ല​ച്ചി​ത്ര ദി​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലും പ്രേ​ക്ഷ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം ത​ന്നെ ഈ ​ദി​വ​സം ഉ​ണ്ടാ​യി​രു​ന്നു. 2023ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര ദി​നം ഒ​ക്‌​ടോ​ബ​ര്‍ 13നാ​യി​രു​ന്നു.

അ​ന്നേ ദി​വ​സം 60 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് പ്ര​ത്യേ​ക നി​ര​ക്കി​ല്‍ ടി​ക്ക​റ്റ് വാ​ങ്ങി​യ​തെ​ന്ന് ആ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്‌​ച ദി​വ​സം കൂ​ടി ചേ​ര്‍​ന്ന് വ​രു​ന്ന​തി​നാ​ല്‍ പു​തി​യ റി​ലീ​സു​ക​ളെ സം​ബ​ന്ധി​ച്ചു ഏ​റെ ഗു​ണ​ക​ര​മാ​വും ഇ​ത്ത​വ​ണ സി​നി​മ ദി​നം എ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.