റി​വ്യു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വി​വ​ര​മ​റി​യും; ബാ​ഡ് ബോ​യ്സി​ന് നെ​ഗ​റ്റിവ് റി​വ്യു ചെ​യ്ത വ്ലോ​ഗ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ്
Friday, September 20, 2024 9:25 AM IST
തി​യ​റ്റ​റി​ൽ ഓ​ണം റി​ലീ​സാ​യെ​ത്തി​യ ബാ​ഡ് ബോ‌​യ്സ് എ​ന്ന ചി​ത്ര​ത്തി​ന് നെ​ഗ​റ്റീ​വ് റി​വ്യൂ പ​റ​ഞ്ഞ യു​ട്യൂ​ബ് വ്ലോ​ഗ​റെ ഭീ​ഷ​ണി​പ്പെ‌​ടു​ത്തി നി​ർ​മാ​താ​വ്. അ​ബാം മൂ​വി​സി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് റി​വ്യു​വ​റെ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​ത്.

റി​വ്യു യൂ​ട്യൂ​ബി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ പോ​ലീ​സി​നെ വി​ളി​ച്ചു​കൊ​ണ്ട് വീ​ട്ടി​ലെ​ത്തു​മെ​ന്നും അ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് അ​നു​ഭ​വി​ക്കു​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഏ​ബ്ര​ഹാം മാ​ത്യു സം​സാ​രം തു​ട​ങ്ങു​ന്ന​ത്.

റി​വ്യു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ രാ​വി​ലെ വി​വ​ര​മ​റി​യു​മെ​ന്നും ഇ​തൊ​രു താ​ക്കീ​ത് ആ​ണെ​ന്നും നി​ർ​മാ​താ​വ് പ​റ​യു​ന്നു​ണ്ട്. തോ​ന്നു​ന്ന​ത് എ​ഴു​തി​യി​ടാ​ന​ല്ല കോ​ടി​ക്ക​ണ​ക്കി​ന് കാ​ശ് മു​ട​ക്കി സി​നി​മ എ​ടു​ക്കു​ന്ന​തെ​ന്നും കാ​ശ് മേ​ടി​ച്ചാ​ണ് ഇ​ത്ത​രം റി​വ്യു ചെ​യ്യു​ന്ന​തെ​ന്നും ഏ​ബ്ര​ഹാം മാ​ത്യു ആ​രോ​പി​ക്കു​ന്നു.

നി​ർ​മാ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള വീ​ഡി​യോ വ്ലോ​ഗ​ർ യൂ​ട്യൂ​ബി​ൽ അ​പ്‍​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ത​നി​ക്കു പേ​ടി​യും ടെ​ൻ​ഷ​നും ഉ​ണ്ടെ​ന്നും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഒ​രു​പാ​ട് കാ​ശു​ള്ള​വ​രോ​ട് ന​മു​ക്ക് തി​രി​ച്ചൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നും വ്ലോ​ഗ​ർ പ​റ​യു​ന്നു.

നി​ർ​മാ​താ​വി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ്ലോ​ഗ​ർ ബാ​ഡ് ബോ​യ്സ് സി​നി​മ​യു​ടെ റി​വ്യു നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

റ​ഹ്മാ​ൻ, ശീ​ലു ഏ​ബ്ര​ഹാം, ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് ബാ​ഡ് ബോ​യ്സ്. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ ശീ​ലു ഏ​ബ്ര​ഹാം, ഏ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.