ധ്യാൻ ശ്രീനിവാസന്റെ നായികയായി ദിവ്യ പിള്ള; "ഐഡി'ഫസ്റ്റ്ലുക്ക്
Tuesday, September 17, 2024 11:35 AM IST
എസാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമിച്ചു നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവയും അഭിനയിക്കുന്നു.
ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റാ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി കാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളില്‍ സഹസംവിധായകനായ കെ.ജെ. വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആവുന്നത്.
പ്രൊജക്റ്റ് ഡിസൈനര്‍: നിധിന് പ്രേമന്, ലൈന്‍ പ്രൊഡ്യൂസര്‍: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാല്‍ സാദിഖ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സുരേഷ് മിത്രക്കരി, ആര്‍ട്ട്: വേലു വാഴയൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : മുഹമ്മദ് സുഹൈല്‍ പി പി, എഡിറ്റര്‍: റിയാസ് കെ ബദര്‍, വരികള്‍: അജീഷ് ദാസന്, മേക്കപ്പ്: ജയന് പൂങ്കുളം, കോസ്ട്യും: രാംദാസ്, പിആര്‍ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: റീചാര്‍ഡ് ആന്റണി, ഡിസൈന്‍: ജിസന്‍ പോള്‍.