അപർണ ദാസിന്റെ പിറന്നാൾ ആഘോഷമാക്കി ദീപക്; വീഡിയോ
Saturday, September 14, 2024 12:17 PM IST
നടി അപര്‍ണ ദാസിന്റെ 29ാം പിറന്നാൾ ആഘോഷമാക്കി ഭർത്താവ് ദീപക് പറമ്പോൽ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അപർണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മാസമായിരുന്നു അപർണയുടെയും ദീപക്കിന്റെയും വിവാഹം.
ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഡാഡ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കൈയടി നേടിയിരുന്നു. ആദികേശവയിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.