എ​ന്തെ​ങ്കി​ലും പ്ര​ശ്നം വ​ന്നാ​ൽ കൂ​ടെ നി​ൽ​ക്കു​ന്ന​താ​യി "അ​മ്മ' സം​ഘ​ട​ന​യെ തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ ഇ​തു​വ​രെ​യും അം​ഗ​ത്വം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. സ്ത്രീ​ക​ളോ​ട് ബ​ഹു​മാ​ന​ത്തോ​ടെ സം​സാ​രി​ക്കു​ന്ന തൊ​ഴി​ലി​ട​മാ​ക​ണം സി​നി​മ മേ​ഖ​ല​യെ​ന്നും അം​ഗ​ത്വം എ​ടു​ക്കേ​ണ്ട സം​ഘ​ട​ന​യാ​യി അ​മ്മ തോ​ന്നി​യി​ട്ടി​ല്ലെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

""വ​ലി​യൊ​രു മാ​റ്റ​ത്തി​ലേ​ക്കു​ള്ള കാ​ൽ​വെ​പ്പാ​ണി​ത്. പ​ണ്ടേ ന​ട​ക്കേ​ണ്ട കാ​ര്യ​മാ​യി​രു​ന്നു. ഡ​ബ്ല്യു​സി​സി​യും സ​ർ​ക്കാ​രും മു​ൻ​കൈ എ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നു. എ​ന്തു കൊ​ണ്ട് നേ​ര​ത്തെ എ​ടു​ത്തി​ല്ല​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​വ​ണം.

ഞാ​ൻ സി​നി​മ​യി​ൽ വ​ന്നി​ട്ട് മൂ​ന്നാ​മ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​വു​ന്ന​ത്. അ​ന്ന് മു​ത​ൽ ഇ​തെ​ല്ലാം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ ​സ്ത്രീ സ്വ​ന്തം കാ​ര്യം എ​ഴു​ന്നേ​റ്റ് നി​ന്ന് പ​റ​ഞ്ഞ​തു​മു​ത​ലാ​ണ് ഇ​ത്ര​യും വ​ലി​യ മാ​റ്റം ഉ​ണ്ടാ​യ​ത്.

എ​നി​ക്ക് അ​മ്മ​യി​ൽ അം​ഗ​ത്വ​മെ​ടു​ക്ക​ണ​മെ​ന്ന് തോ​ന്നി​യി​ല്ല. അം​ഗ​ത്വം എ​ടു​ത്ത​ത് കൊ​ണ്ട് എ​നി​ക്കെ​ന്തെ​ങ്കി​ലും പ്ര​ശ്നം വ​ന്നാ​ൽ അ​വ​ർ ഇ​ട​പെ​ടു​മെ​ന്ന് അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം കൊ​ണ്ട് തോ​ന്നി​യി​ല്ല. ആ​ർ​ക്കാ​ണ് ക​മ്മി​റ്റ്മെ​ന്‍റ് ഉ​ള്ള​ത് അ​വ​രാ​ണ് സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്ത് വ​രേ​ണ്ടത്.'' ഐ​ശ്വ​ര്യ പ​റ​ഞ്ഞു.