മഴൈ പിടിക്കാത്തമനിതൻ; വിജയ് ആന്റണി ചിത്രം തിയറ്ററുകളിൽ
Saturday, August 3, 2024 3:28 PM IST
പിച്ചക്കാരൻ 2 എന്ന ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം മഴൈ പിടിക്കാത്തമനിതൻ പ്രദർശനത്തിനെത്തി. ശരത്കുമാർ, സത്യരാജ്, കന്നഡ താരം ഡോളീധനാജ്ഞയൻ, മുരളി ശർമ്മ, തലൈവാസൽ വിജയ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേഘ ആകാശ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇൻഫിലിറ്റി ഫിലിംസ് കമൽബോറ, ഡി. ലളിത, ബി. പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവഹിക്കുന്നു.
ജാഗ്വർ സ്റ്റുഡിയോസിനു വേണ്ടി ബി. വിനോദ് ജയിൻ സൻഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ -എ.എസ്. ദിനേശ്.