ചേർത്തുനിർത്താൻ മോഹൻലാൽ വയനാട്ടിൽ; എത്തിയത് സൈനിക യൂണിഫോമിൽ
Saturday, August 3, 2024 9:48 AM IST
ഉരുളെടുത്ത വയനാടിനെ നെഞ്ചോട് ചേർക്കാൻ മോഹൻലാൽ വയനാട്ടിലെത്തി. മേപ്പാടി മൗണ്ട് ടാഗോര്‍ സ്കൂളിലെ ടെറിറ്റോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പില്‍ ആണ് അദ്ദേഹം എത്തിയത്. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി യൂണിഫോമിലാണ് സൈന്യത്തിനൊപ്പം എത്തിയത്.
ചൂരല്‍ മല ഭാഗത്തേയ്ക്ക് സൈനികര്‍ക്കൊപ്പം പോകും. പിന്നീട് മുണ്ടക്കൈ ഭാഗത്തെത്തും. ദുരിതാശ്വാസ ക്യാമ്പും മോഹന്‍ലാല്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11ന് ബെയ്ലി പാലത്തിന് സമീപം മാധ്യമങ്ങളെ കാണും.
വെള്ളിയാഴ്ച രാത്രി കോഴിക്കോടെത്തിയ മോഹൻലാൽ നേരെ വയനാട് ആർമി ക്യാമ്പിൽ എത്തിയിരുന്നു. അതേസമയം 25 ലക്ഷം രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.