വ​യ​നാ​ട് ഉ​രു​ൾ​പ്പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഹാ​യ​മാ​യി 25 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി ഫ​ഹ​ദ് ഫാ​സി​ലും ന​സ്രി​യ​യും. ഫ​ഹ​ദി​ന്‍റെ​യും ന​സ്രി​യ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്ന നി​ർ​മാ​ണ​ക്ക​മ്പ​നി വ​ഴി​യാ​ണ് തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി​യ​ത്.

വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ക​യാ​ണ്.



നേ​ര​ത്തെ കാ​ർ​ത്തി​യും സൂ​ര്യ​യും ജ്യോ​തി​ക​യും ചേ​ർ​ന്ന് 50 ല​ക്ഷം രൂ​പ ന​ൽ​​കി. ന​ട​ൻ വി​ക്രം 20 ല​ക്ഷം രൂ​പ​യും ന​ടി ര​ശ്മി​ക മ​ന്ദാ​ന 10 ല​ക്ഷം രൂ​പ​യും ന​ൽ​കി.