കീർത്തി സുരേഷിന്റെ രഘുതാത്ത; ട്രെയിലർ
Thursday, August 1, 2024 1:02 PM IST
കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന രഘുതാത്ത എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
കീര്‍ത്തി സുരേഷിനൊപ്പം പ്രധാന കഥാപാത്രങ്ങളായി എം.എസ്. ഭാസ്കർ, ദേവദര്‍ശനി, രവിന്ദ്ര വിജയ്, ആനന്ദസാമി എന്നിവരും എത്തുന്നു.
ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്.