കളക്ഷൻ സെന്ററിൽ രാത്രി വൈകിയും സജീവമായി നിഖില വിമൽ; വീഡിയോ
Wednesday, July 31, 2024 11:05 AM IST
കേരളത്തിന്റെ ആകെ നെഞ്ചുലച്ച വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് ചലച്ചിത്രതാരം നിഖില വിമൽ. തളിപ്പറന്പിലെ കളക്ഷൻ സെന്ററിലാണ് നിഖില എത്തിയത്. സജീവമായി രാത്രി വൈകിയും പ്രവർത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജിൽ പങ്കുവച്ചു.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച കളക്ഷൻ സെന്ററിലാണ് താരം എത്തിയത്.
അതേസമയം ദുരിതം ബാധിച്ച വയനാട്ടിലേക്ക് ആവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി കളക്ടർ ഉൾപ്പെടെയുള്ളവർ അഭ്യർഥിച്ചിട്ടുണ്ട്. ആഹാരസാധനങ്ങൾ, കുടിവെള്ളം, ഉപയോഗിക്കാത്ത വസ്ത്രങ്ങൾ, സോപ്പുകൾ, സാനിറ്ററി നാപ്കിൻസ് തുടങ്ങിയവ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.