ജാഗ്രത പാലിക്കണം; അഭ്യർഥിച്ച് മമ്മൂട്ടിയും മോഹൻലാലും
Wednesday, July 31, 2024 10:50 AM IST
കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കണമെന്ന് അഭ്യർഥിച്ച് മമ്മൂട്ടിയും മോഹൻലാലും.
‘സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്കായി പ്രാർഥനയോടെ.’’ഇരുവരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ്, ടൊവീനോ തോമസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ ജാഗ്രത നിർദേശങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവർക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.