ചാരുഹസൻ ആശുപത്രിയിൽ; വിവരങ്ങൾ പങ്കുവച്ച് സുഹാസിനി
Tuesday, July 30, 2024 3:29 PM IST
നടനും സംവിധായകനുമായ ചാരുഹാസന് ആശുപത്രിയില്‍. മകളും നടിയുമായ സുഹാസിനിയാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കല്‍ സ്റ്റേകേഷന്‍ എന്നാണോ വിളിക്കേണ്ടത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പെണ്മക്കളുടെയും സ്നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു’. ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുഹാസിനി കുറിച്ചു.
ടെലിവിഷന്‍ താരവും സംവിധായകനും കൂടിയാണ് ഇദ്ദേഹം. തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കമൽഹാസന് സഹോദരനാണ്.