സൂപ്പർ സ്റ്റാർ കല്യാണി വരുന്നു
Tuesday, July 30, 2024 12:58 PM IST
ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയുന്ന സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം തിയറ്ററുകളിലേക്ക്. രജീഷ് വി. രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസായാണ് ഒരുങ്ങുന്നത്. ജീവൻ ടാക്കീസിന്റെ ബാനറിൽ എ.വി. ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഗാനരചന രജീഷ്.വി രാജ, സംഗീതം സുരേഷ് കാർത്തിക്, ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു.
കാമറ വിപിൻ രാജ്, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ, കൺട്രോളർ ക്ലമന്റ് കുട്ടൻ. മേക്കപ്പ് എൽദോസ്, കോസ്റ്റ്യൂംസ് സുനീത, ആർട്ട് സുബാഹു മുതുകാട്, സ്റ്റണ്ട് ബ്റൂസ്ലി രാജേഷ്, നൃത്തം ആന്റോ ജീൻ പോൾ, പ്രൊജക്റ്റ് മാനേജർ ജോബി ജോൺ, പിആർഒ എം.കെയ ഷെജിൻ.