ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ധ​നി​ക​രാ​യ ന​ടി​മാ​രു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് വി​വി​ധ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ. ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യ റാ​യ് ആ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ച​ല​ച്ചി​ത്ര​രം​ഗ​ത്തു​ള്ള ഐ​ശ്വ​ര്യ​യു​ടെ ആ​സ്തി ഏ​ക​ദേ​ശം 862 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

650 കോ​ടി​യു​ടെ ആ​സ്തി​യു​ള്ള പ്രി​യ​ങ്ക ചോ​പ്ര​യാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. 550 കോ​ടി​യു​മാ​യി ആ​ലി​യ ഭ​ട്ട്, 500 കോ​ടി​യു​മാ​യി ദീ​പി​ക പ​ദു​ക്കോ​ൺ, 485 കോ​ടി​യു​മാ​യി ക​രീ​ന ക​പു​ർ, 250 കോ​ടി കോ​ടി ആ​സ്തി​യു​ള്ള ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ പി​ന്നാ​ലെ​യു​ള്ള​ത്. ന​യ​ൻ​താ​ര​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഒ​രേ​യൊ​രു ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ടി. 200 കോ​ടി​യാ​ണ് ന​യ​ൻ​താ​ര​യു​ടെ ആ​സ്തി.

ബോ​ളി​വു​ഡി​നു പു​റ​മെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യ ഐ​ശ്വ​ര്യ റാ​യ് സി​നി​മ​യ്ക്കാ​യി പ​ത്തു കോ​ടി​യും പ​ര​സ്യ ചി​ത്ര​ങ്ങ​ൾ​ക്ക് ഏ​ഴ് മു​ത​ൽ എ​ട്ട് കോ​ടി​യും വ​രെ പ്ര​തി​ഫ​ലം വാ​ങ്ങാ​റു​ണ്ട് എ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടും ആ​ഡം​ബ​ര വ​സ്തു​വ​ക​ക​ളും ഐ​ശ്വ​ര്യ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 15 കോ​ടി മു​ട​ക്കി ദു​ബാ​യി​ലെ ജു​മൈ​റ ഗോ​ൾ​ഫ് എ​സ്റ്റേ​റ്റി​ൽ ഒ​രു വീ​ട് ഐ​ശ്വ​ര്യ മു​ൻ​പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ബാ​ന്ദ്ര​യി​ലെ കു​ർ​ള കോം​പ്ല​ക്സി​ലു​ള്ള ബം​ഗ്ലാ​വി​ലാ​ണ് ഐ​ശ്വ​ര്യ താ​മ​സി​ക്കു​ന്ന​ത്. 21 കോ​ടി​യാ​ണ് ഈ ​വീ​ടി​ന്‍റെ മു​ട​ക്കു​മു​ത​ൽ.

2015ൽ ​ഐ​ശ്വ​ര്യ വാ​ങ്ങി​യ ഈ ​വീ​ടി​ന് ഇ​പ്പോ​ൾ 50 കോ​ടി​ക്ക് മു​ക​ളി​ലാ​ണ് മൂ​ല്യ​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഒ​രു ഇ​ൻ-​ഹൗ​സ് ജിം, ​സ്വി​മ്മിം​ഗ് പൂ​ൾ അ​ട​ക്കം ഇ​വി​ടെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ല​ധി​കം ഉ​ള്ള താ​ര​ത്തി​ന്‍റെ പ​ക്ക​ൽ റോ​ള്‍​സ് റോ​യ്‌​സ് ഗോ​സ്റ്റ്, ഓ​ഡി എ8​എ​ല്‍, മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് എ​സ്500, മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് എ​സ്350​ഡി കൂ​പ്പ്, ലെ​ക്‌​സ​സ് എ​ല്‍​എ​ക്സ് 570 തു​ട​ങ്ങി​യ​വ​യും ഉ​ണ്ട്. നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ര​സ്യ​ക​രാ​റും ഐ​ശ്വ​ര്യ​ക്കു​ണ്ട്.

ഭ​ർ​ത്താ​വും ന​ട​നു​മാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ ആ​സ്തി​യു​ടെ മൂ​ന്നി​ര​ട്ടി​യോ​ളം വ​രും ഐ​ശ്വ​ര്യ​യു​ടേ​ത് എ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം. 280 കോ​ടി​യാ​ണ് അ​ഭി​ഷേ​കി​ന്‍റെ സ​ന്പാ​ദ്യം. ര​ൺ​വീ​ർ സിം​ഗ് (500 കോ​ടി), ര​ൺ​ബീ​ർ ക​പു​ർ (345 കോ​ടി), പ്ര​ഭാ​സ് (200 കോ​ടി) എ​ന്നി​വ​രാ​ണ് സ​മ്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഐ​ശ്വ​ര്യ പി​ന്നി​ലാ​ക്കി​യ ന​ട​ന്മാ​ർ.