മുത്തച്ഛനായി നടൻ സിദ്ദീഖ്; സന്തോഷ വാർത്തയുമായി ഷഹീൻ
Sunday, July 28, 2024 11:41 AM IST
മകൾ പിറന്ന സന്തോഷ വാർത്ത പങ്കുവച്ച് നടനും സിദ്ദീഖിന്റെ മകനുമായ ഷഹീൻ. മകളുടെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ചാണ് ഷഹീൻ വാർത്ത പങ്കുവച്ചത്. ഡോ. അമൃത ദാസാണ് ഷഹീന്റെ ഭാര്യ. ജൂലൈ പത്തിനാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.
ദുവ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹമോതിരം കുഞ്ഞിന്റെ കാലിൽ ഇട്ടുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മൂത്തമകനാണ് ഷഹീൻ.
2022ലായിരുന്നു ഷഹീന്റെയും അമൃതയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. പത്തേമാരിയെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്.
മമ്മൂട്ടിയുടെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.