കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ടി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ കൃ​ഷ്ണ​പ്ര​ഭ. കൊ​ച്ചി​യി​ൽ റോ​ഡു​ക​ളി​ൽ മു​ഴു​വ​നും വെ​ള്ള​മാ​യ​തു​കൊ​ണ്ട് സാ​ധാ മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും അ​ത് സാ​ധ്യ​മ​ല്ലെ​ങ്കി​ല്‍ "ഓ​രോ വീ​ട്ടി​ൽ ഓ​രോ ബോ​ട്ട്' എ​ന്ന പ​ദ്ധ​തി ഉ​ട​നെ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രി​ഹാ​സ​ രൂ​പേ​ണ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

എ​ല്ലാം ന​മ്മു​ടെ വി​ധി​യാ​ണെ​ന്നും ആ​രു ഭ​രി​ച്ചാ​ലും ഇ​തി​നൊ​ന്നും മാ​റ്റം വ​രി​ല്ലെ​ന്നു​മാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

ബ​ഹു​മാ​ന​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട്, കൊ​ച്ചി​യി​ൽ പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ മു​ഴു​വ​നും വെ​ള്ള​മാ​യ​തു​കൊ​ണ്ട് സാ​ധാ മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും ത​മ്മി​ൽ എ​ത്ര​യും പെ​ട്ട​ന്ന് ബ​ന്ധി​പ്പി​ക്ക​ണം!

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​ൻ വേ​ണ്ടി വാ​ട്ട​ർ മെ​ട്രോ​യു​ടെ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് താ​ഴ്മ​യാ​യി അ​പേ​ക്ഷി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ സ​ബ്‌​സി​ഡി വ​ഴി ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ "ഓ​രോ വീ​ട്ടി​ൽ ഓ​രോ ബോ​ട്ട്" എ​ന്ന പ​ദ്ധ​തി ഉ​ട​നെ ആ​രം​ഭി​ക്ക​ണം..

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ​യ്ക്ക് ഒ​രു മാ​റ്റ​മി​ല്ലാ​ത്ത​ത് കു​റ​ച്ച് ക​ഷ്ടം ത​ന്നെ.. ആ​ര് ഭ​രി​ച്ചാ​ലും ഇ​തി​നൊ​രു മാ​റ്റം വ​രു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.. ന​മ്മു​ടെ വി​ധി! അ​ല്ലാ​തെ എ​ന്ത് പ​റ​യാ​നാ​ണ്.
കൃ​ഷ്ണ​പ്ര​ഭ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.