എം.ജി. ശ്രീകുമാറിന്റെയും റിമിയുടെയും ആലാപനം; ശ്രദ്ധേയമായി കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനം
Tuesday, May 28, 2024 9:02 AM IST
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അന്നാ രേഷ്മ രാജനാണ് നായിക. എം.ജി. ശ്രീകുമാർ, റിമി ടോമി എന്നിവരുടെ മനോഹരമായ ആലാപനമാണ് ഗാനത്തിന്റെ ഹൈലൈറ്റ്.
ഒരു വലിയ സദസിനൊപ്പം സ്റ്റേജിൽ പാടുന്ന ഒരു മ്യൂസിക്ക് ട്രൂപ്പിന്റെ പാട്ടിലൂടെയാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ മിന്നി മറിയുന്നത്.
ചിത്രം മേയ് 31-ന് റിലീസ് ചെയ്യും. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമിക്കുന്നത്.
കലാഭവൻ ഷാജോൺ, സ്നേഹാ ബാബു, സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാ ശ്രീകുമാർ, മങ്കാ മഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ, സംഭാഷണം - ശ്രീകുമാർ അറക്കൽ. ഗാനങ്ങൾ - സജിൽ ശ്രീകുമാർ, നാടൻപാട്ട് - മണികണ്ഠൻ. സംഗീതം - ശ്രീജു ശ്രീധർ. ഛായാഗ്രഹണം - ലോവൽ എസ്. എഡിറ്റിംഗ് - രാജാ മുഹമ്മദ്. കലാസംവിധാനം -രാധാകൃഷ്ണൻ - പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഡി. മുരളി. പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ്.കുമാർ. വാഴൂർ ജോസ്. ഫോട്ടോ - ശാലു പേയാട്.