രങ്കണ്ണന്റെ റീൽ ഷൂട്ട് ചെയ്തത് ഇങ്ങനെ; ആവേശം ഷൂട്ടിംഗ് കാഴ്ചകൾ, വീഡിയോ
Monday, April 22, 2024 11:17 AM IST
ആവേശം സിനിമയിൽ രങ്കണ്ണന്റെ റീലുകൾ കണ്ട് ചിരിക്കാത്തവർ വിരളമാണ്. അത്രയധികം ഫഹദ് ഫാസിലിന്റെ ആ കഥാപാത്രം തിയറ്ററുകളിൽ ഓളം തീർത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ രംഗം ഷൂട്ട് ചെയ്തപ്പോഴുള്ള കാഴ്ചകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ചിരി നിർത്തനാകാതെ ഷോട്ട് പൂർത്തിയാക്കി വരുന്ന ഫഹദിനെയും ഒപ്പം ഷൂട്ടിംഗ് കണ്ടുനിൽക്കുന്നവരുടെ ചിരിയും വീഡിയോയിൽ ഉണ്ട്.
പുതിയതായി ഇറങ്ങിയ ടീസറിലും ഇതേ റീല്‍സ് രംഗമാണ് ഉൾപ്പെടുത്തിയിരുന്നത്. രങ്കൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ടാലന്റ് ടീസർ എന്നായിരുന്നു വീഡിയോയുടെ ടൈറ്റിൽ.
ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനമാണ് ഫഹദ് ടീസറിൽ ആലപിക്കുന്നത്.
ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രങ്ക എന്ന ഗ്യാംഗ്സറ്ററാണ് ഫഹദിന്റെ കഥാപാത്രം.
രോമാഞ്ചം എന്ന സിനിമയ്ക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ബംഗളൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചിരിക്കുന്നു.