ഹക്കിമാകാൻ ഗോകുൽ കുറച്ചത് 20 കിലോ; വീഡിയോ പങ്കുവച്ച് ആടുജീവിതം അണിയറപ്രവർത്തകർ
Monday, April 1, 2024 2:45 PM IST
ആടുജീവിതം സിനിമയിലെ ഹക്കിമായി എത്തി പ്രേക്ഷകരുടെ കൈയടി നേടുകയാണ് കെ.ആർ. ഗോകുൽ എന്ന 24കാരൻ. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഏറെ പ്രശംസയേറ്റു വാങ്ങിയ ഗോകുലും വലിയ ട്രാൻസ്ഫോർമേഷനാണ് ചിത്രത്തിനായി നടത്തിയത്.
ഇപ്പോഴിതാ ഹക്കിമിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് പറയുകയാണ് ഗോകുല്‍. ആടുജീവിതം ടീം പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് സിനിമയിലെ തന്റെ അനുഭവങ്ങൾ ഗോകുൽ പങ്കുവയ്ക്കുന്നത്. ചിത്രത്തിനായി 20 കിലോയാണ് ഗോകുൽ കുറച്ചത്.
"ഒരു സ്വപ്നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് ഞാന്‍ ആടുജീവിതത്തിന്റെ ഭാഗമാകുന്നത്. 2017ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഈ സിനിമയിൽ ഞാൻ എത്തിപ്പെടുന്നത്.
ശരീരഭാരം കുറച്ചതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. രാത്രി ഷൂട്ടില്‍ അസഹനീയമായ തണുപ്പും രാവിലെ ഷൂട്ട് ചെയ്യുമ്പോള്‍ കത്തുന്ന ചൂടുമാണ് ഉണ്ടായിരുന്നത്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നത്'. ഗോകുൽ വീഡിയോയിൽ പറയുന്നു.