നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവുത് നിജം ആവേശമുണർത്തി മലൈക്കോട്ടൈ വാലിബൻ ടീസർ
Thursday, December 7, 2023 8:56 AM IST
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ടീസർ റിലീസ് ചെയ്തു. മോഹൻലാലിന്റെ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘‘കൺകണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’ എന്ന മാസ് ഡയലോഗാണ് ടീസറിൽ കാണിക്കുന്നത്.
ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. പിആർഓ പ്രതീഷ് ശേഖർ.