ഞാനും ജയസൂര്യയും പിരിഞ്ഞില്ലായിരുന്നെങ്കിൽ ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകുമായിരുന്നു: അനൂപ് മേനോൻ
Tuesday, September 26, 2023 9:22 AM IST
അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബട്ടർഫ്ലൈ എന്ന ചിത്രത്തിൽ ജയസൂര്യയായിരുന്നു നായകൻ. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ ജയസൂര്യ ചിത്രത്തിലില്ലായിരുന്നു.
അതെന്തുകൊണ്ടാണ് എന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ജയസൂര്യയുമായി പിരിഞ്ഞതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അനൂപ് മേനോൻ. പിരിയുക എന്നത് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും സൗഹൃദം ഇപ്പോഴും ഉണ്ടെന്നും താരം പറയുന്നു.
ജയസൂര്യയുമായി ഇപ്പോഴും സൗഹൃദം ഉണ്ട്. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് പിരിയുക എന്നത്. ഞാന്‍ എഴുതിയ സിനിമകളില്‍ മിക്കവാറും ജയസൂര്യയാണ് നായകന് ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലത് എന്നാണ് തോന്നിയത്. രണ്ടുപേര്‍ക്കും അത് നല്ലതായിരുന്നു.
പ്രത്യേകിച്ച് എനിക്ക്. സംവിധായകന് രഞ്ജിത്താണ് നടന് എന്ന നിലയില്‍ ലഭിക്കുന്ന അവസരം കൂടുതല്‍ ഉപയോഗിക്കാന്‍ പറഞ്ഞത്.
തിരക്കഥകൃത്ത് എന്ന നിലയില്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമ ചെയ്യാന്‍ സാധിക്കും. എട്ടു കൊല്ലത്തിനിടയില്‍ എട്ടോ പത്തോ ചെയ്യാം. എന്നാല്‍ നടന് എന്ന നിലയില്‍ ഞാന്‍ ഈ കാലയളവില്‍ 100 പടം എങ്കിലും അഭിനയിച്ചു. പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണ്.
അതിന് ശേഷം ജയന് വെള്ളം, ക്യാപ്റ്റന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി. മറ്റൊരു വശത്ത് ഞാനും പാവട, വിക്രമാദിത്യന് പോലുള്ള സിനിമകള്‍ ചെയ്തു. ഒന്നിച്ച് തുടര്‍ന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുറച്ചുകാലം കഴിഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകും.
ഒരേ രീതിയില്‍ സിനിമകള്‍ ചെയ്ത് ഞങ്ങള്‍ക്ക് മടുത്ത് ഞങ്ങള്‍ പരസ്പരം വെറുക്കുന്ന അവസ്ഥ ഉണ്ടായേനെ. അതിന് മുന്‍പ് തന്നെ അത്തരം ഒരു തീരുമാനം എടുത്തത് നന്നായി.
അത് കാരണം ജയസൂര്യയുടെ കരിയറിലും മാറ്റം വന്നു. എന്റെ കരിയറിലും മാറ്റം വന്നു. അത് നല്ലൊരു തീരുമാനമായിരുന്നു. അനൂപ് മേനോൻ പറയുന്നു.