പവര്‍ സ്റ്റാറില്‍ പവര്‍ കാണിക്കാന്‍ ഹോളിവുഡ് താരവും
Sunday, July 19, 2020 1:47 PM IST
ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍ ഹോളിവുഡ് നടനും. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും സിനിമയില്‍ പ്രധാനവേഷത്തെ അവതരിപ്പിക്കും. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഹാപ്പി വെഡ്ഡിംഗ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ ഒരുക്കുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഡെന്നീസ് ജോസഫ് ആണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്.