കു​ഞ്ഞ് ക്വേ​ഡ​ന്‍ മ​ല​യാ​ളത്തിലേക്ക്
Thursday, March 19, 2020 10:36 AM IST
ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ പ​രി​ഹാ​സ​ത്തി​ന് ഇ​ട​യാ​യ കൊ​ച്ചു ക്വേ​ഡ​നെ ആ​ര്‍​ക്കും മ​റ​ക്കാ​നാ​വി​ല്ല. പൊ​ട്ടി​ക്ക​ര​ഞ്ഞു സ​ങ്ക​ടം പ​റ​യു​ന്ന ക്വേ​ഡ​ന്‍റെ വീ​ഡി​യോ ലോ​കം മു​ഴു​വ​ന്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഹോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക്വേ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ല​യാ​ള താ​രം ഗി​ന്ന​സ് പ​ക്രു​വും ക്വേ​ഡ​നെ ആ​ശ്വ​സി​പ്പി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​റി​ച്ചി​രു​ന്നു. ഇ​ത് വാ​യി​ച്ച​റി​ഞ്ഞ ക്വേ​ഡ​ന്‍ ഗി​ന്ന​സ് പ​ക്രു​വി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​ത ക്വേ​ഡ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഗി​ന്ന​സ് പ​ക്രു​വാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ക്വേ​ഡ​ന് മ​ല​യാ​ള സി​നി​മ​യി​ല്‍ അ​വ​സ​രം. "കൊ​റോ​ണ രോ​ഗ ഭീ​തി യൊ​ഴി​ഞ്ഞാ​ലു​ട​ന്‍ ന​മ്മ​ള്‍ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ല്‍ കാ​ണു​ന്നു. സ്വാ​ഗ​തം'. എ​ന്നാ​ണ് ഗി​ന്ന​സ് പ​ക്രു കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.