മമ്മൂട്ടിക്കൊപ്പം ഗായത്രി
Wednesday, October 16, 2019 10:15 AM IST
പ​ര​സ്പ​രം എ​ന്ന സീ​രി​യ​ലി​ലെ ദീ​പ്തി ഐ​പി​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​യ ഗാ​യ​ത്രി അ​രു​ൺ മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് റിപ്പോർട്ടുകൾ. സം​യു​ക്ത മേ​നോ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്.

സ​ന്തോ​ഷ് വി​ശ്വ​നാ​ഥ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സിനിമയ്ക്ക് "വ​ൺ' എന്നാണ് പേരിട്ടിരിക്കുന്നത്. വ​ൺ ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ത്രി​ല്ല​റാ​ണ്. ഇ​ച്ചാ​യി​സ് പ്രൊ​ഡ​ക്ഷ​ന്‍ ബാ​ന​റി​ൽ നി​ര്‍​മി​ക്കു​ന്ന സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ബോ​ബി-​സ​ഞ്ജ​യ് ടീ​മാ​ണ്. അ​നൂ​പ് മേ​നോ​ൻ നാ​യ​ക​നാ​യ സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​നി​ലൂ​ടെ​യാ​ണ് ഗാ​യ​ത്രി ബി​ഗ് സ്ക്രീ​നി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.