കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷി​ത​യെ​ന്ന് തോ​ന്നി: ഗായത്രി അരുൺ
Saturday, March 21, 2020 10:21 AM IST
ലോ​കം കോ​വി​ഡ് 19ന്‍റെ ഭീ​തി​യി​ൽ ക​ഴി​യു​ന്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ജാ​ഗ്ര​ത​യെ പ്ര​ശം​സി​ച്ച് ന​ടി ഗാ​യ​ത്രി അ​രു​ൺ. ര​ണ്ടാ​ഴ്ച​യാ​യി ഉ​ത്ത​രേ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്ന ഗാ​യ​ത്രി. മും​ബൈ, ഡ​ൽ​ഹി, ജ​യ്പൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നും കാ​ണാ​തി​രു​ന്ന ജാ​ഗ്ര​ത കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ച്ചു​വെ​ന്നും ഗാ​യ​ത്രി പ​റ​യു​ന്നു.

ഉ​ത്ത​രേ​ന്ത്യ​ന്‍ യാ​ത്ര​യ്ക്ക് ശേ​ഷം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വി​ശ​ദ​മാ​യ സ്ക്രീ​നിം​ഗും വൈ​ദ്യ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നെ​ന്നും മ​റ്റൊ​രി​ട​ത്തും ഇ​ത് ക​ണ്ടി​ല്ലെ​ന്നും ഗാ​യ​ത്രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നും ഒ​രു മെ​ഡി​ക്ക​ൽ ടീ​മി​നെ​പ്പൊ​ലും ക​ണ്ടി​ല്ല. കേ​ര​ള​ത്തി​ലേ​തി​നേ​ക്കാ​ൾ തി​ര​ക്കേ​റി​യ മും​ബൈ, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ങ്ങി​ലു​ള്ള​തി​നേ​ക്കാ​ൾ കാ​ര്യ​ക്ഷ​മ​മാ​യ വൈ​ദ്യ പ​രി​ശോ​ധ​ന​യാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​നോ സ​ര്‍​ക്കാ​രി​നോ എ​തി​രാ​യ എ​ന്തെ​ങ്കി​ലും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​വ​ര്‍ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ത്ത​തി​നാ​ലാ​ണ്.

ഇ​ത് വി​മ​ര്‍​ശ​ന​ത്തി​നു​ള്ള സ​മ​യ​മ​ല്ല മ​റി​ച്ച് ഒ​രു​മി​ച്ച് നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണ്. സ​ഹ​ജീ​വി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഉ​റ​പ്പി​ക്ക​ണ്ടേ​ത് ഏ​തൊ​രു പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണ്-​ഗാ​യ​ത്രി അ​രു​ണ്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.