ഫഹദ് നായകനാകുന്ന മാലിക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ
Saturday, January 18, 2020 11:14 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ടേക്ക്ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബിജു മേനോൻ, വിനയ്ഫോർട്ട്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, അപ്പാനി ശരത്, നിമിഷ സജയൻ, ജലജ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനു ജോണ് വർഗീസാണ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്.
സുഷിൻ ശ്യാം സംഗീതമൊരുക്കുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.