സൗബിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ; ഫസ്റ്റ്ലുക്ക് എത്തി
Wednesday, September 18, 2019 12:54 PM IST
സൗബിൻ ഷഹീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, മേഘ മാത്യു തുടങ്ങി വൻ താരനിരയാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് സിനിമ നിർമിക്കുന്നത്.