ഫഹദിന്റെ "ട്രാൻസ്'; ഫസ്റ്റ്ലുക്ക് എത്തി
Thursday, September 12, 2019 12:38 PM IST
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 2017ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാൻസ്.
വിനായകൻ, നസ്രിയ നസീം, സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ ബോൾഗാട്ടി, അശ്വതി മേനോൻ, ദീലീഷ് പോത്തൻ എന്നിവരും സിനിയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അൻവർ റഷീദ് എന്റർടെയ്ൻമെന്റാണ് സിനിമ നിർമിക്കുന്നത്.