ഭാവന നായികയാകുന്ന സിനിമയുടെ ലൊക്കേഷനിൽ തീപിടുത്തം
Saturday, January 18, 2020 12:23 PM IST
ഭാവന നായകയാകുന്ന കന്നഡ ചിത്രം ബജറംഗി 2വിന്റെ ലൊക്കേഷനിൽ തീപിടുത്തം. നെലമംഗല എന്ന സ്ഥലത്ത് മോഹൻ ബി. കേരെ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ്. അപകട സമയം നാനൂറോളം പേർ സെറ്റിലുണ്ടായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കുകളല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെറ്റ് മുഴുവൻ പുക കൊണ്ട് നിറഞ്ഞുവെന്ന് നിർമാതാവ് വ്യക്തമാക്കി. ഷോട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് അറിയാൻ സാധിക്കുന്നത്.
2013ൽ റിലീസ് ചെയ്ത ബജ്റംഗിയുടെ രണ്ടാം ബാഗമാണിത്. ശിവ രാജ്കുമാറും ഭാവനയുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. എ. ഹർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.