"ലാലേട്ടാ, ഒരു ഉമ്മ തരട്ടെ..? ' താരത്തോട് ആരാധികയുടെ സ്നേഹപ്രകടനം
Saturday, November 16, 2019 6:45 PM IST
ഫോ​ട്ടോ എ​ടു​ത്ത​ശേ​ഷം പ്ര​വാ​സി മ​ല​യാ​ളി യു​വ​തി​യു​ടെ ചോ​ദ്യം. ’ഒ​രു ഉ​മ്മ ത​ര​ട്ടെ ലാ​ലേ​ട്ടാ’; വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​ൽ വൈ​റ​ൽ.​മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ലാ​ലേ​ട്ട​ൻ ന്യൂ​സി​ല​ൻഡിൽ അ​വ​ധി ആ​ഘോ​ഷ​ത്തി​ലാ​ണ്. ഭാ​ര്യ സു​ചി​ത്ര​യു​മൊ​ത്തു​ള്ള ന്യൂ​സി​ല​ൻഡി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​രാ​ധ​ക​ർ അ​തെ​ല്ലാം ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.​ഇ​പ്പോ​ഴി​താ ഏ​തൊ​രു മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യേ​യും കൊ​തി​പ്പി​ക്കു​ന്നൊ​രു വി​ഡി​യോ കൂ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​സ്റ്റാ​റി​നെ അ​വി​ചാ​രി​ത​മാ​യി വ​ഴി​യി​ൽ വ​ച്ച് ക​ണ്ട ആ​രാ​ധ​ക​രു​ടെ വി​ഡി​യോ ആ​ണി​ത്. താ​ര​ത്തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വി​ഡി​യോ​യി​ൽ കാ​ണാം.​ഇ​തി​നി​ടെ ഒ​രു ആ​രാ​ധി​ക മോ​ഹ​ൻ​ലാ​ലി​നോ​ട് ചോ​ദി​ച്ച ചോ​ദ്യ​മാ​ണ് വി​ഡി​യോ​യി​ലെ ഹൈ​ലൈ​റ്റ്.

ഫോ​ട്ടോ എ​ടു​ത്ത ശേ​ഷം ഒ​രു ഉ​മ്മ ത​ര​ട്ടെ എ​ന്നു കൂ​ടി ചോ​ദി​ച്ചി​ട്ട് ക​വി​ളി​ൽ ഒ​രു ഉ​മ്മ വ​യ്ക്കു​ന്നു. സ്നേ​ഹ​ത്തോ​ടെ അ​ത് സ്വീ​ക​രി​ച്ച് താ​ര​വും യാ​ത്ര​യാ​കു​ന്നു. മു​ൻ​പോ​ട്ട് നീ​ങ്ങു​ന്ന താ​ര​ത്തോ​ട് കു​ട്ടി എ​ന്തോ ചോ​ദി​ക്കു​ന്നെ​ങ്കി​ലും അ​ത് വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ എ​വി​ടെ വ​ച്ചാ​ണ് എ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മ​ല്ല. ന്യൂ​സി​ലൻ​ഡി​ൽ ത​ന്നെ ആ​ണ് എ​ന്ന് അ​നു​മാ​നി​ക്കു​ന്നു. സി​ദ്ദി​ഖ് ഒ​രു​ക്കു​ന്ന ബി​ഗ് ബ്ര​ദ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ ബ്രേ​ക്കി​ൽ ആ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.