മോഹൻലാലിനൊപ്പം ദുർഗ കൃഷ്ണ
Thursday, November 14, 2019 8:09 PM IST
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും. നായികയുടെ അനിയത്തി വേഷമാണ് ചിത്രത്തിൽ ദുർഗയ്ക്ക്. തൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഡിസംബർ പതിനാറിന് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ആദ്യ ഘട്ടം ചിത്രീകരണം ആരംഭിക്കും. എറണാകുളവും ഇംഗ്ലണ്ടും കൊൽക്കത്തയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.