ദുൽഖറിന്റെ നായികയാകാൻ ശോഭിത?
Tuesday, September 17, 2019 12:55 PM IST
ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിൽ ബോളിവുഡ് താരം ശോഭിത ധുലിപല നായികയാകുമെന്ന് റിപ്പോർട്ടുകൾ. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗീതു മോഹൻദാസിന്റെ മൂത്തോനിൽ ശോഭിതയായിരുന്നു നായിക.
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. ഇന്ദ്രജിത്ത്, സണ്ണിവെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറർ ഫിലിംസ്, എം സ്റ്റാർ ഫിലിംസ് എന്നീ ബാനറുകളിൽ ദുൽഖർ സൽമാനാണ് സിനിമ നിർമിക്കുന്നത്.