ദ്രാവിഡ രാജകുമാരൻ വരുന്നു; ചിത്രീകരണം പൂർത്തിയായി
Wednesday, June 29, 2022 4:07 PM IST
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ ചേർത്തലയിൽ ചിത്രീകരണം പൂർത്തിയായി. ശ്രീ നീലകണ്ഠ ഫിലിംസിന്‍റെ ബാനറിൽ വിനിത തുറവൂരാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ മാസം വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നിപ്പ എന്ന ചിത്രത്തിന് ശേഷം ജിജോ ഗോപി നായകനാകുന്ന ചിത്രമാണിത്.വിശ്വൻ മലയൻ എന്ന തെയ്യം കലാകാരന്‍റെ വ്യത്യസ്ത വേഷമാണ് ജിജോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കൂടാതെ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, സുൽഫിയ മജീദ്, ഡോ.അനഘ, ശിവദാസൻ മട്ടന്നൂർ, രാജേന്ദ്രൻ തയാട്ട്, നാദം മുരളി, ടോജോ ഉപ്പുതറ, അജയഘോഷ്, ജയിംസ് കിടങ്ങറ, സായി വെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബെക്കാഡി ബാബു, അജിത്ത് പിണറായി, രവി ചീരാറ്റ, ബാബു മുനിയറ, കൃഷ്ണ, ശ്രീകീർത്തി, ഗീത എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

സജീവ് കിളികുലം, നിഥിൻ കെ.ചെറിയാൻ എന്നിവരുടെ വരികൾക്ക് സജീവ് കിളികുലം, എബിൻ പള്ളിച്ചൻ എന്നിവർ സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.