ദിലീപ് നായകനാകുന്ന "മൈ സാന്റാ'
Saturday, September 7, 2019 10:57 AM IST
ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ചും പ്രൊഡക്ഷൻ കമ്പനി ലോഞ്ചും കൊച്ചി എെഎംഎ ഹാളില്‍ നടന്നു. മെ സാന്റാ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത് ജെമിൻ സിറിക്കാണ്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
വാള്‍പോസ്റ്റര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ നിഷാദ് കോയ, ഒ.കെ. അജീഷ്, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവരാണ് സിനിമ നിർമിക്കുന്നത്. വിദ്യാസാഗറാണ് സംഗീതമൊരുക്കുന്നത്.