ദിലീപ് - റാഫി കൂട്ടുകെട്ട് വീണ്ടും; എന്‍റർ ദ ഡ്രാഗൺ വരുന്നു
Friday, November 22, 2019 5:14 PM IST
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ സമ്മാനിച്ച ദിലീപ് - റാഫി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു.
റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. "എന്‍റർ ദ ഡ്രാഗൺ' എന്ന് പേരിട്ടിരിക്കുന്ന ആക്‌ഷൻ കോമഡി എന്‍റർടെയ്നർ ഗണത്തിലുള്ള ചിത്രം നിർമിക്കുന്നത് മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ്
2020 ഓണം റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ ചൈനയാണ്. ആയോധന കലകളിലൂന്നിയുള്ള ആക്‌ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.