ചിരി തുടങ്ങി
Thursday, November 21, 2019 6:14 PM IST
ജോണ് ചാക്കോ,അനീഷ് ഗോപാൽ,കെവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി,കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ചിരി കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.
ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഹാരീഷ് കൃഷ്ണ നിർമ്മിക്കുന്ന ചിരിയിൽ ശ്രീജിത്ത് രവി,ഷമ്മി തിലകൻ,ഹരികൃഷ്ണൻ,മേഘ,ഷൈനി,ജയശ്രീ,സംജാ,അനുപ്രഭ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേവദാസാണ്. ജാസി ഗിഫ്റ്റിന്റേതാണ് സംഗീതം.