കാ​ർ​ത്തി​ക അ​ങ്ങ​നെ​യാ​ണ് ഭാ​വ​ന​യാ​യ​ത്!
Sunday, September 19, 2021 7:17 PM IST
ഒ​ട്ടേ​റെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഭാ​വ​ന. മ​ല​യാ​ള​ത്തി​നു പി​ന്നാ​ലെ ത​മി​ഴ്, ക​ന്ന​ഡ പ്രേ​ക്ഷ​ക​രും താ​ര​ത്തെ കൈ​നീ​ട്ടി സ്വീ​ക​രി​ച്ചു. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു വി​ട്ടു​നി​ന്ന ഭാ​വ​ന അ​ടു​ത്തി​ടെ ഒ​രു ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു​വ​ര​വും ന​ട​ത്തി​യി​രു​ന്നു.

ക​മ​ലി​ന്‍റെ ന​മ്മ​ൾ‌ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​വ​ന സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ​ത്. കാ​ർ​ത്തി​ക എ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. ത​ന്‍റെ പേ​ര് ഭാ​വ​ന എ​ന്നാ​യി മാ​റി​യ​തി​നു പി​ന്നി​ലെ ക​ഥ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ.

ത​ന്‍റെ പേ​ര് മാ​റ്റാ​ന്‍ കാ​ര​ണം സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ ആ​ണെ​ന്ന് ഭാ​വ​ന പ​റ​യു​ന്നു. ചി​ത്ര​ത്തി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കാ​ര്‍​ത്തി​ക എ​ന്ന പേ​ര് മാ​റ്റ​ണം എ​ന്ന് പ​റ​ഞ്ഞു. കാ​ര​ണം, ഓ​ള്‍​റെ​ഡി ഒ​രു കാ​ര്‍​ത്തി​ക ഉ​ണ്ട്, പി​ന്നെ പ​ഴ​യ​കാ​ല ന​ടി കാ​ര്‍​ത്തി​ക ഉ​ണ്ട്. അ​തു​കൊ​ണ്ട് മീ​ഡി​യാ​സി​നോ​ട് പ​റ​യു​മ്പോ​ള്‍ ക​ണ്‍​ഫ്യൂ​ഷ​നാ​കു​മെ​ന്ന​തി​നാ​ലാ​ണ് അ​ന്നു പേ​ര് മാ​റ്റി​യ​തെ​ന്നും അ​സ്‌​ട്രോ​ള​ജി​യൊ​ന്നും നോ​ക്കി​യി​ട്ടി​ല്ലെ​ന്നും ഭാ​വ​ന പ​റ​ഞ്ഞു.

'ക​മ​ല്‍ സാ​ര്‍ പ​റ​ഞ്ഞു. നീ ​ത​ന്നെ നി​ന​ക്ക് ഇ​ഷ്ട​മു​ള്ള പേ​ര് പ​റ​യൂ, അ​തി​ല്‍ നി​ന്ന് ഞ​ങ്ങ​ള്‍ സെ​ല​ക്ട് ചെ​യ്തു​ത​രാം എ​ന്ന്. അ​പ്പോ​ള്‍ തോ​ന്നി​യ നാ​ല​ഞ്ച് പേ​ര് ഞാ​ന്‍ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ആ​ണേ​ല്‍ കു​റ​ച്ച് ന​ല്ല പേ​ര് ക​ണ്ടെ​ത്തി​യേ​നെ. അ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ട പേ​രാ​ണ് ഭാ​വ​ന. ഭാ​വ​ന ഈ ​ക​രി​യ​റി​ന് പ​റ്റു​ന്ന പേ​രാ​ണെ​ന്നും മ​റ്റാ​രും ഈ ​പേ​രി​ലി​ല്ല എ​ന്നൊ​ക്കെ നോ​ക്കി​യാ​ണ് ഈ ​പേ​ര് തെ​ര​ഞ്ഞെ​ടു​ത്ത​ത്.' - ഭാ​വ​ന പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.