ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി
Friday, September 20, 2019 12:12 PM IST
നടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനാണ് വധു. ആദ്യ വിവാഹത്തിൽ ഭഗതിന് ഒരു മകനുണ്ട്. ഫേസ്ബുക്കിൽ കൂടി താരം തന്നെയാണ് വിവാഹ വിശേഷം പങ്കുവച്ചത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിൽ കൂടിയാണ് ഭഗത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അണിയറയിൽ ഭഗതിന്റേതായി നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്.